കരുനാഗപ്പള്ളി: കെ.പി.സി.സി നിർവാഹക സമിതി അംഗം, ധീവര സഭ സംസ്ഥാന പ്രസിഡന്റ്, ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അഡ്വ.കെ.കെ.രാധാകൃഷ്ണനെ കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. എൻ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി രവി, എം.അൻസർ, ചിറ്റുമുല നാസർ, ബോബൻ ജി.നാഥ്, ബിന്ദു ജയൻ, നീലികുളം സദാനന്ദൻ,കെ.എസ്.റോയ്, മുനമ്പത്ത് വഹാബ്, എസ്.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.