photo
ബി.എം. എസിന്റെ നേതൃത്വത്തിൽ കേരള ഫീഡ്സിന് മുമ്പിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തൊഴിലാളികളുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് കേരള ഫീഡ്‌സ് പടിക്കൽ ധർണ്ണ നടത്തി. ശമ്പള വർദ്ധന നടപ്പിലാക്കുക,സാലറി സ്ലിപ് നൽകുക, ലീവ് വിത്ത് വേജസ്, ബോണസ് ശതമാന അടിസ്ഥാനത്തിൽ, ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവ നൽകുക, കമ്പനിക്ക് വേണ്ടി ഭൂമി വിട്ടു നൽകിയവരെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിരുന്നു സമരം. ധർണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആർ.പ്രസന്നൻ, കെ. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.