photo
കെ. എസ്. കെ. ടി. യു കരുനാഗപ്പള്ളി ഏരിയാ കൺവൻഷൻ പി. വി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കർഷകത്തൊഴിലാളി യൂണിയൻ കരുനാഗപ്പള്ളി ഏരിയ കൺവെൻഷൻ ഐ.എം.എ ഹാളിൽ നടന്നു. കെ.എസ്.കെ.ടി.യു ജില്ലാപ്രസിഡന്റ് പി.വി.സത്യൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ആർ.സോമരാജൻപിള്ള അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ക്ലാപ്പന സുരേഷ്, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രൻ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. കനകം, വി.പി.ജയപ്രകാശ് മേനോൻ, മുരളീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.