പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയിലെ അടിവയലിൽ മുഹൂർത്തിൽക്കാവിൽ പുനഃ പ്രതിഷ്ഠാ വാർഷികവും വിശേഷാൽ പൂജകളും ഇന്നും നാളെയും വിവിധ ചടങ്ങുകളോടെ നടക്കും. ഇന്ന് രാവിലെ 5.30ന് ശുദ്ധിക്രിയകൾ, 7ന് ഭഗവതി സേവ. നാളെ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, 9ന് ഭാഗവതപാരായണം, ഉച്ചക്ക് 12ന് അന്നദാനം. ക്ഷേത്രം മേൽശാന്തി വെള്ളിമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നതെന്ന് ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ , സെക്രട്ടറി ഉഷ അശോകൻ എന്നിവർ അറിയിച്ചു.