basheer
ഓച്ചിറ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന ബഷീർ അനുസ്മരണത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായപ്പോൾ

ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിൽ വൈക്കം മുഹമ്മദ്ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് കുട്ടികൾ അദ്ദേഹത്തെ അനുസ്‌മരിച്ചത്. പാത്തുമ്മയുടെ ആട്, പൂവൻ പഴം എന്നീ കഥകൾ പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കി,​ അദ്ദേഹത്തിന്റെ ഭാഷയും വേഷവും കുട്ടികളിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു അവതരണം. ബഷീറിന്റെ ചാരുകസേരയും വേഷവും ആടും പാത്തുമ്മയും ജമീലയും അബൂബക്കറും കുട്ടികളിൽ കൗതുകമുണർത്തി. ഹെഡ്മിസ്ട്രസ് സിന്ധു, അദ്ധ്യാപകരായ ആർ.ബി.മമത, ജി.ഉഷ, എസ്.കൃഷ്ണകുമാർ, ജി.ബെന്നി, സാഹിതി തുടങ്ങിയവർ നേതൃത്വം നൽകി.