ഓച്ചിറ: മേമനയിൽ ദേശീയ പാതയിൽ നിന്ന് ചേന്നല്ലൂർ ഹോംസ്, കോലടത്തുകാവ് ക്ഷേത്രം മുതൽ എ.കെ.ജി ജംഗ്‌ഷൻ റോഡ് വരെ
രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള നൂറ് കണക്കിന് കുടുംബങ്ങളെ വർഷങ്ങളായി വെള്ളക്കെട്ടിലാക്കിയ ഓടയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ജലനടത്തം സംഘടിപ്പിച്ചു. മനുഷ്യാവകാശ സാമൂഹിക ഫോറം താലൂക്ക് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ ഉദ്ഘാടനം ചെയ്തു. രാജൻ പേരുകുറ്റിയിൽ, മനു ജയപ്രകാശ്, മുകേഷ് മോഹൻ, സഹദേവൻ മേശരി, അജിത, അൻസാർ, കല, സാന്തകുമാർ തുടങ്ങിയവർ പങ്കാളികളായി. വിവിധ വ്യാപാര കേന്ദ്രങ്ങളിലെ നൂറ് കണക്കിന് തൊഴിലാളികൾക്കും ക്ഷീര സംഘത്തിലേക്ക് വന്നുപോകുന്ന കർഷകർക്കും ഉൾപ്പടെ അനേകം ഗ്രാമീണർക്ക് ആശ്രയമാണ് ഈ പാത.