കൊല്ലം: കർക്കിടക മാസത്തിൽ പുണ്യക്ഷേത്രങ്ങളിലേക്ക് നാലമ്പല ദർശനത്തിന് സ്പെഷ്യൽ തീർത്ഥാടന പാക്കേജുമായി കൊല്ലം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനനമാണ് പാക്കേജിലുള്ളത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണനാക്രമതിൽ സീറ്റ് ലഭിക്കും. ജൂലായ് 16 രാത്രി 9 മണിക്ക് യാത്ര പുറപ്പെടും. ബുക്കിംഗ് ഫോൺ: 8921950903, 9496675635.