
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ സാഫല്യം പദ്ധതിയിൽ അഞ്ച് ആദിവാസി കുടുംബങ്ങൾക്ക് കിടപ്പാടമൊരുങ്ങി. ധനസഹായം നേരിട്ട് നൽകിയാൽ വീടുകൾ പൂർത്തിയാകില്ലെന്ന് മനസിലാക്കിയാണ് വീടുകൾ നേരിട്ട് നിർമ്മിച്ച് നൽകാൻ ഭരണസമിതി തീരുമാനിച്ചത്. 2020-21 വാർഷിക പദ്ധതി പ്രകാരമാണ് പിറവന്തൂർ കുരിയോട്ടുമല ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചത്. സ്വീകരണമുറി, കിടപ്പുമുറി, അടുക്കള, ടൊയ്ലെറ്റ് സംവിധാനങ്ങളുള്ള മെച്ചപ്പെട്ട വീടുകളാണ് പൂർത്തിയായത്.
കുരിയോട്ടുമല ട്രൈബൽ കോളനിയിൽ നാളെ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ താക്കോൽ കൈമാറും. വൈസ് പ്രസിഡന്റ് വി.സുമലാൽ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് പദ്ധതി വിശദീകരിക്കും.