ithikkara-river
ഇത്തിക്കരയാർ

കൊല്ലം: കല്ലട, ഇത്തിക്കരയാറുകളുടെ തീര സംരക്ഷണം, പുനരുദ്ധാരണം, പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യൽ എന്നിവയ്ക്കായി 2.85 കോടിരൂപയുടെ 'ഒഴുകാം ശുചിയായി' പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. കല്ലട, ഇത്തിക്കരയാറുകൾ കടന്നുപോകുന്ന തെന്മല, മൺറോത്തുരുത്ത്, കരീപ്ര, പടിഞ്ഞാറേ കല്ലട, കിഴക്കേകല്ലട, ചടയമംഗലം, ഇടമുളയ്ക്കൽ, ഇട്ടിവ ഗ്രാമപഞ്ചായത്ത് മേഖലകളിലാണ് പദ്ധതിക്കായി തുക ചെലവഴിക്കുക. അഞ്ചൽ കോട്ടുക്കൽ ജില്ലാ കൃഷിഫാമിൽ വാട്ടർടാങ്ക്, പമ്പ് ഹൗസ് എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

പാർശ്വഭിത്തി, മണ്ണ് നീക്കം ചെയ്യൽ

കെ.എസ്.ബി.സിക്ക് സമീപം ചടയമംഗലം വലിയ തോട്: 12.8 ലക്ഷം

ചടയമംഗലം പട്ടം ഏലായ്ക്ക് സമീപം അയത്തിലാ വലിയതോട്: 6.7 ലക്ഷം

ഇടമുളയ്ക്കൽ കുളഞ്ഞി പാലത്തിന് സമീപം കുളഞ്ഞിയിൽ തോട് : 7.8 ലക്ഷം

ഉമ്മന്നൂർ മുണ്ടമൂട് പാലത്തിന് സമീപം നെല്ലിക്കുന്നം വിളയന്നൂർ തോട് : 10 ലക്ഷം

ചാത്തന്നൂർ കവുങ്ങറ ഭാഗം തോട് : 10 ലക്ഷം

ഇട്ടിവ മണ്ണൂർ പുത്താർ മീൻകുളം ചെക്ക്ഡാമിന് സമീപം: 5.9 ലക്ഷം

ഇത്തിക്കരയാറ്റിൽ അലയമൺ കുമാരനെല്ലൂരിന് സമീപം : 20 ലക്ഷം

ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ആ​റ്റൂർകോണം: 32.5 ലക്ഷം

പവിത്രേശ്വരം വേളമൂഴി കടവിന് സമീപം : 15 ലക്ഷം

പടിഞ്ഞാറേ കല്ലട നെൽപാറക്കുന്ന് ഗവ. ഹൈസ്‌കൂളിന് സമീപം: 15 ലക്ഷം

പടിഞ്ഞാറേ കല്ലട ഇടിയാ​റ്റുപുറം തിരുപ്പശ്ശേരിൽ തോട് : 4 ലക്ഷം

നവീകരണം

ഇത്തിക്കരയാറിന്റെ വലത് വെളിനല്ലൂർ രാമക്ഷേത്രത്തിന് സമീപം കൊച്ചുട്ടിൽ കടവ്: 11.3 ലക്ഷം
ആര്യങ്കാവിൽ കഴുതുരുട്ടിയാറിലെ ബണ്ട്: 18 ലക്ഷം
മൺറോത്തുരുത്ത് കണ്ടിട്ടയിൽ തോട്: 4.9 ലക്ഷം

മൺറോതുരുത്ത് കാരൂത്രക്കടവ് മാ​റ്റയിൽ തോട് : 4.36 ലക്ഷം

ഒഴുകാം ശുചിയായി പദ്ധതിയിൽ മറ്റ് പ്രവൃത്തികൾക്കായി 21,74,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ എക്‌സിക്യുട്ടീവ് എൻജിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

സാം കെ. ഡാനിയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്