sambashivan-v-padam
ചവറ സൗത്ത് കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വി.സാംബശിവന്റെ ജന്മദിനാഘോഷം ഡോ.എ.ഷീലാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ സൗത്ത് കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വി.സാംബശിവന്റെ ജന്മദിനം ആഘോഷിച്ചു. കഥാപ്രസംഗത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി കാഥികൻ കുണ്ടറ സോമനെ ആദരിച്ചു.

സാംബശിവൻ സ്മാരകത്തിൽ നടന്ന അനുസ്മരണ പരമ്പരയ്ക്ക് വി.എം.രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.ഷീലാകുമാരി ( പ്രൊഫസർ, സംസ്കൃത സർവകലാശാല പന്മന കാമ്പസ് ) ഉദ്ഘാടനം ചെയ്തു. പി.ബി ശിവൻ (പ്രസിഡന്റ്, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ) മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ഷാജി പള്ളിപ്പാടൻ, പി.ബി. മംഗളാന്ദൻ, കാഥികൻ തെക്കുംഭാഗം വിശ്വംഭരൻ, ടി.എൻ നീലാംബരൻ, ഡോ. വസന്തകുമാർ സാംബശിവൻ, ഷാജി ശർമ എന്നിവർ സംസാരിച്ചു. ആർ.സന്തോഷ് സ്വാഗതവും ജി.ഷൺമുഖൻ നന്ദിയും പറഞ്ഞു.