ഓച്ചിറ: ഗീതാഞ്ജലി സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും ചികിത്സാസഹായ വിതരണവും ഗീതാഞ്ജലി കുടുംബ സംഗമവും സംഗീത സന്ധ്യയും നടന്നു.
ഗീതാഞ്ജലി ഗ്രൂപ്പ് അഡ്മിൻ ഷെറീഫ് ഗീതാഞ്ജലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ, രാജൻ ചൂനാട്, അയ്യാണിക്കൽ മജീദ്, ഐറീസ് ജോസ് കൊച്ചി, ബി.എസ് വിനോദ് , അഡ്വ. എൻ. അനിൽകുമാർ, ജെ.പി ബാലു, ലത്തീഫ് മുല്ലശ്ശേരി, ഷംസീർ, രതീഷ് ബാബു, ഗാനരചയിതാവ് സഹീറ നസീർ, സംഗീത സംവിധായകൻ അജയ് രവി, ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാരാജു, ലത്തീഫാ ബീവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനസന്ധ്യയും നടന്നു.