ചവറ: എസ്.എൻ.ഡി.പി യോഗം ചവറ യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം മുക്തി ഭവൻ കൗസലിംഗ് സെന്ററിന്റെ സഹകരണത്തോടെ 24-ാം മത് വിവാഹപൂർവ കൗൺസലിംഗ് ചവറ ശങ്കരമംഗലം എസ്.എൻ.ഡി. പി ഓഫീസ് ഹാളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കാരയിൽ അനീഷ് സ്വാഗതം പറഞ്ഞു.
വിവിധ വിഷയങ്ങളിൽ രാജേഷ് പെന്മല, ഡി.എൻ. സുധീഷ്, ഡോ. ശരത്ചന്ദ്രൻ, പ്രൊഫ. കൊടുവഴങ്ങാ ബാലചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.സുധാകരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യൂണിയൻ കൗൻസിലർ ശ്രീകുമാർ, അംബിക, റോസ് ആനന്ത്, സിബുലാൽ എന്നിവർ പങ്കെടുത്തു.