photo
അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് മുൻ മൾട്ടിപ്പികൗൺസിൽ ചെയർപേഴ്സൺ അഡ്വ. എ.വി. വാമനകുമർ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ജി. സുരേന്ദ്രൻ, എം.നിർമ്മലൻ, രാധാമണി ഗുരുദാസ് തുടങ്ങിയവ‌ർ സമീപം

അഞ്ചൽ: അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനവും 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ക്ഷേമ സേവന പദ്ധതികളുടെ ഉദ്ഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സണും ഗ്ലോബൽ ആക്ഷൻ സ്കീം ഏരിയാ ലീഡറുമായ അഡ്വ. എ.വി. വാമനകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം. നിർമ്മലൻ അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി എം. രാജൻ കുഞ്ഞ് (പ്രസിഡന്റ്) , എസ്.ബിനു (സെക്രട്ടറി) , വി.എൽ. അനിൽകുമാർ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. അയിലറ യു.പി സ്കൂളിലെയും പനയഞ്ചേരി ബാലാശ്രമത്തിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും കുടകളും അഗസത്യക്കോട് ന്യൂ എൽ.പി.എസിലെ കുട്ടികൾക്ക് നോട്ട് ബുക്ക്, നിർദ്ധന രോഗികൾക്ക് ചികിത്സാസഹായം തുടങ്ങിയവയും ചടങ്ങിൽ വിതരണം ചെയ്തു. വി.എൻ. ഗുരുദാസ്, കെ. ശ്രീധരൻ, സോൺ ചെയർപേഴ്സൺ രാധാമണി ഗുരുദാസ്, ബിനു പുരുഷോത്തമൻ, പി.സി. നായർ, സി.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.