കൊല്ലം: എസ്.എൻ.ഡി.പി യോഗം എഴുകോൺ 565-ാം നമ്പർ ശാഖയുടെയും എഴുകോൺ മാടൻകാവ് ശ്രീമഹാദേവർ ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും എൻഡോവ്മെന്റും പഠനോപകരണ വിതരണവും 10ന് എഴുകോൺ പഞ്ചയാത്ത് ഓഡിറ്റോറിയത്തിൽ നടക്കും.

എസ്.എൻ.ഡി.പി യോഗം ശാഖയിലും ക്ഷേത്രപരിധിയിലും താമസിക്കുന്ന വരിക്കാരുടെ ഭവനങ്ങളിൽ പഠിക്കുന്ന 2020, 21, 22 വർഷങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികൾക്കും, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും എൻഡോവ്മെന്റും എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള 1500 കുട്ടികൾക്ക് പഠനോപകരണ വിതരണവുമാണ് നടക്കുന്നത്.

ശാഖാ പ്രസിഡന്റ് വി.മന്മഥൻ അദ്ധ്യക്ഷനാകും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബസംഗമം ഉദ്‌ഘാടനവും വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും നിർവഹിക്കും. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ മുഖ്യാഥിതിയാകും. സീരിയൽ - സിനി ആർട്ടിസ്റ്റ് സീമ.ജി.നായർ പഠനോപകരണ വിതരണം നിർവഹിക്കും. കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. അരുൾ, വൈസ് പ്രസിഡന്റ് എം.എൻ.നടരാജൻ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ശ്രീനാരായണ എംപ്ലോയീസ് പെൻഷണേഴ്‌സ് ഫാറം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് ജെ.അനിൽ കുമാർ, ക്ഷേത്രം വൈസ് പ്രസിഡന്റ് പ്രദീപ് കൃഷ്ണ, ജോ. സെക്രട്ടറി ശ്രീവിനായക സുനിൽ കുമാർ, ട്രഷറർ പ്രസന്ന തമ്പി, ഉത്സവ കമ്മിറ്റി സെക്രട്ടറി എസ്.സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ശരത്ത് ചന്ദ്രൻ, ജോ. സെക്രട്ടറി പ്രഭ്വിരാജ്, വനിതാ സംഘം പ്രസിഡന്റ് രേണുക പ്രസാദ്, സെക്രട്ടറി ബീന ശ്രീകുമാർ, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് രമാലാലി, സെക്രട്ടറി മഹിളാമണി, ശ്രീനാരായണ എംപ്ലോയീസ് പെൻഷണേഴ്സ് ഫാറം എഴുകോൺ ശാഖാ പ്രസിഡന്റ് എസ്. ജയഭദ്രൻ, സെക്രട്ടറി യോഗി ദാസൻ, യുവജനസംഘം പ്രസിഡന്റ് എസ്.ജെ.അനന്ദു, സെക്രട്ടറി എസ്.ശ്രീഹരി, കുമാരി സംഘം പ്രസിഡന്റ് എസ്.അക്ഷര, സെക്രട്ടറി ആർച്ചബാബു, ബാലജനയോഗം പ്രസിഡന്റ് വിസ്മയ ശരത്ത്, സെക്രട്ടറി ഗൗരി കൃഷ്ണ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ടി.സജീവ് സ്വാഗതവും ഉത്സവ കമ്മിറ്റി ട്രഷറർ അനിൽ ശിവനാമം നന്ദിയും പറയും.