maram-2
ദേശീയപാതയിൽ കടപുഴകി വീഴാറായി നിൽക്കുന്ന മരങ്ങൾ

ചവറ: ദേശീയപാതയിൽ കഴിഞ്ഞ ദിവസം ബസിന് മുകളിലേക്ക് മരം വീണ് വൻ അപകടം ഉണ്ടായെങ്കിലും ആളപായവും ആർക്കും പരിക്ക് പറ്റാത്തതും ഭാഗ്യം കൊണ്ടുമാത്രമാണ്. കടപുഴകി വീഴാൻ കണക്കിന് ‌‌ഡസൻ കണക്കിന് മരങ്ങൾ ഇനിയും ദേശീയപാതയുടെ വശങ്ങളിലായി നീണ്ടകര മുതൽ കുറ്റിവട്ടം വരെ നിൽപ്പുണ്ട്. ലവൻ കെ.വി വൈദ്യുതി പോസ്റ്റുകൾക്ക് അരികിൽ വരെ കൂറ്റൻ മരങ്ങൾ നിൽപ്പുണ്ട്.

ദേശീയപാത വികസനത്തിന്റെ മറവിൽ ആഴത്തിൽ മണ്ണെടുത്തകുഴിയിൽ മഴവെള്ളം കെട്ടി കുളമായി മാറിയ സ്ഥലങ്ങളുമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വേട്ടുതറ, ജോയിന്റ് ജംഗ്ഷൻ ഭാഗത്ത് മാത്രം ഫയർഫോഴ്സ് അധികൃതർ അഞ്ചിൽ കൂടുതൽ പ്രാവശ്യം മരം മുറിച്ചു മാറ്റിയിട്ടുണ്ട്.

മത്സ്യബന്ധന തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ രാത്രിയിൽ സഞ്ചരിക്കുന്ന ഇവിടെയ്ക്ക് അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നാണ് ആവശ്യം.