
കൊല്ലം: വെയ്ബ്രിഡ്ജിൽ നിന്ന് അശ്രദ്ധമായി പിന്നിലേക്ക് നീങ്ങിയ ലോറിയിൽ സ്‌കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. ആറുമുറിക്കട ചേക്കാലഴികത്ത് പടിഞ്ഞാറ്റതിൽ രാജേഷ് അലക്‌സാണ്ടറാണ് (46) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കുണ്ടറ ആശുപത്രിമുക്ക് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: അനില രാജേഷ്. മക്കൾ: അബിൻ, ആരോൺ.