കൊല്ലം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ച് നടത്തി. ആർ. ശങ്കർ സ്ക്വയറിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, സൂരജ് രവി. രമണൻ, സഞ്ജീവ്കുമാർ, രാജീവ് പാലത്തറ തുടങ്ങിയവർ സംസാരിച്ചു.