കൊല്ലം: എം.ഡി.എം.എ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയും വിദേശിയുമായ ക്രിസ്റ്റി ഉദോയെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ എത്തിച്ച് തെളിവെടുത്ത ശേഷം കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ റിമാൻഡ് തീയതി 7 വരെ നീട്ടി. പ്രതിക്കുവേണ്ടി അഭിഭാഷകരായ ജി.പി.അനിൽകുമാർ, സ്വരാജ് സുരേന്ദ്രൻ, സോന.പി.രാജ്, മഹാദേവൻ നായർ എന്നിവർ കോടതിയിൽ ഹാജരായി.