കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പെൺവായന മത്സരത്തിൽ കരുനാഗപ്പള്ളി താലൂക്കിലെ വള്ളിക്കാവ് സാംസ്കാരിക ഗ്രന്ഥശാലയിലെ എസ്.നീനയ്ക്ക് ഒന്നാം സ്ഥാനം.

കുന്നത്തൂർ താലൂക്കിലെ ഇടക്കാട് നളന്ദ ഗ്രന്ഥശാലയിലെ എം.എസ്.ഗോപികയ്ക്ക് രണ്ടാം സ്ഥാനവും കൊട്ടാരക്കര താലൂക്കിലെ പൂവറ്റൂർ ജനകീയ വായനശാലയിലെ ജി.അമൃത മൂന്നാം സ്ഥാനവും നേടി. ആദ്യ 10 സ്ഥാനക്കാരും 60ന് മുകളിൽ മാർക്ക് നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 3000,​ 2000,​ 1000 രൂപ വീതവും പ്രശസ്തിപത്രവും നൽകുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.