job

കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തിൽ എൻ.യു.എൽ.എം പ്രോജക്ടിന്റെ ഭാഗമായി മൂന്നുമാസം ദൈർഘ്യമുള്ള അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ് കോഴ്‌സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നൽകും. 35 വയസിൽ താഴെയുളള മുനിസിപ്പാലിറ്റി/കോർപ്പറേഷൻ സ്ഥിരതാമസക്കാരായ പ്ലസ് ടു (കൊമേഴ്‌സ്)/ കൊമേഴ്‌സ് ബിരുദം പാസായവരും, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി 13. ഫോൺ: 9446684647,​ 9447488348.