കൊല്ലം: മുണ്ടയ്ക്കൽ നിവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താൻ ഉതകുന്ന, എസ്.എൻ കോളേജ് ജംഗ്‌ഷനിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് തുമ്പറ റസിഡൻസ് അസോ. നേതൃത്വത്തിൽ എസ്.എൻ കോളേജ് റെയിൽവേ ഗേറ്റിന് സമീപം ധർണ നടത്തി. അസോ. പ്രസിഡന്റ് അഡ്വ. വേണു ജെ.പിള്ള, ജനറൽ സെക്രട്ടറി എം.ജെ. പുരുഷോത്തമൻ, ഭാരവാഹികളായ വി. സോമരാജൻ, വി. ഷാജി, അലക്‌സാണ്ടർ ഫെർണാണ്ടസ്, കൃഷ്ണകുമാർ, അമ്പിളിരാജ്, എം. സുരേഷ്, ലില്ലിക്കുട്ടി വില്യംസ് , ജയശ്രീപിള്ള, ശ്രീകുമാർ എന്നിവർ സംസാരിച്ചു.