state-
ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നടന്ന സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റ് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നടന്ന സ്റ്റേക്ക് ഹോൾഡേഴ്സ് മീറ്റ് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിച്ചു. പ്രിൻസിപ്പൽ വി​. സന്ദീപ് അദ്ധ്യക്ഷത വഹി​ച്ചു. ഡോ.ബിജു, ഡോ. ജയരാജു എന്നിവർ മുഖ്യപ്രഭാഷണം നടത്തി​. വിവിധ ഡിപ്പാർട്ടുമെന്റ് മേധാവികളായ എസ്. സീമ, വി​.എം. വിനോദ്കുമാർ, എൻ. ഷൈനി, രക്താസ് ശങ്കർ എന്നിവർ സംസാരി​ച്ചു. തുടർന്ന് നടന്ന ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, പി.ടി​.എ, വിദ്യാർത്ഥി പ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.