കൊല്ലം: റോട്ടറി ക്ലബ്ബ് ഒഫ് കൊല്ലം വെസ്റ്റ് എൻഡിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൊല്ലം ഐ.എം.എയിൽ രക്തദാനം സംഘടിപ്പിച്ചു. ഐ.എം.എയിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. അനിത ബാലകൃഷ്ണൻ, ഡോ. മുരുകൻ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് നാഗേഷ് കുമാർ, ഡിസ്ട്രിക് ചീഫ് ഡയറക്ടർ അജിത് കുമാർ, അസി. ഗവർണർ ചന്ദ്രൻ, സെക്രട്ടറി രംഗരാജൻ, മുൻ അസി. ഗവർണർ സുജിത് കുമാർ, എ.ജി.ടി.സ് ചെയർ കെ.സി. സത്യൻ, ആൻസിൽ ജോൺ എന്നിവർ സംസാരിച്ചു.