കരുനാഗപ്പള്ളി: ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കുട്ടികളുടെ തുറന്ന വായനയ്ക്കായി സ്കൂൾ പാർക്കിൽ പുസ്തകക്കൂട് സ്ഥാപിച്ച് ജോൺ എഫ്. കെന്നഡി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും എം.കെ. ബിജു മുഹമ്മദ് നിർവഹിച്ചു. പുസ്തകക്കൂടിന്റെ ഉദ്ഘാടനം മാനേജർ മായാ ശ്രീകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷനായി. ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, മീരാ സിറിൾ, പി.ടി.എ വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, പ്രദീപ് സേനാപതി, സുധീർ ഗുരുകുലം, ഷിഹാസ് ഇബ്രാഹിം, കെ.എസ്. പ്രീത, രമ്യ തുടങ്ങിയവർ പങ്കെടുത്തു.