kunnathoor
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഹെൽപ് ഡസ്ക്കിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.എം.സെയ്ദ് നിർവഹിക്കുന്നു

കുന്നത്തൂർ : സംരംഭവർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസം ഓഫീസിലും ബാക്കി പ്രവർത്തി ദിനങ്ങളിൽ ഫീൽഡ് വർക്കും നടക്കും. വ്യവസായം നടത്തുന്നവർക്കും പുതിയ സംരംഭം ആരംഭിക്കുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം. ഹെൽപ് ഡസ്ക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം.സെയ്ദ് നിർവഹിച്ചു. ലാലി ബാബു, വർഗീസ് തരകൻ, ജലജ രാജേന്ദ്രൻ,ബിന്ദു മോഹൻ,രജനി സുനിൽ,ഷീബ സിജു,അജി ശ്രീക്കുട്ടൻ, സെക്രട്ടറി സി.ഡെമസ്റ്റാൻ,അസി. സെക്രട്ടറി സിദ്ദിഖ്, സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി, വ്യവസായ വകുപ്പിലെ ഇന്റേൺ അനന്ദു എന്നിവർ പങ്കെടുത്തു.