1-
കിളികൊല്ലൂർ സ്റ്റേഷനിൽ അഭയം തേടിയെത്തിയ സരസ്വതി അമ്മ പൊലീസ് ഉദ്യോഗസ്ഥർക്കും ജീവകാരുണ്യ പ്രവർത്തകർക്കുമൊപ്പം

കൊല്ലം: മക്കളിൽ നിന്ന് സംരക്ഷണവും സ്‌നേഹവും കിട്ടുന്നില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച വയോധികയെ അഗതിമന്ദിരത്തിലാക്കി. കിളികൊല്ലൂർ കല്ലുംതാഴം കുന്നുവിള വടക്കതിൽ താമസിക്കുന്ന സരസ്വതി അമ്മയാണ് (75) ഇന്നലെ രാവിലെ 10.30 ഓടെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചത്.

48 വർഷം മുമ്പ് ഭർത്താവ് മരിച്ച സരസ്വതിഅമ്മയ്ക്ക് മൂന്ന് ആൺമക്കളാണുള്ളത്. ക്ഷേമ പെൻഷൻ മാത്രമാണ് ഏകവരുമാന മാർഗമെന്നും മറ്റു നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് സ്റ്റേഷനിലെത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ മനോജ്, ആംബുലൻസ് ജീവനക്കാരൻ അബു എന്നീ സുഹൃത്തുക്കൾക്കൊപ്പമെത്തിയ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷ് സരസ്വതിഅമ്മയെ ഇന്നലെ വൈകിട്ട് ഏഴോടെ കണ്ണനല്ലൂർ വെളിച്ചിക്കാല രക്ഷാനിലയം ചാരി​റ്റബിൾ ട്രസ്റ്റിന്റെ അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചു.