എഴുകോൺ : ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനവും യോഗവും നടത്തി.
മുൻ എം.എൽ.എ എഴുകോൺ നാരായണൻ , ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, എസ്.എച്ച്. കനകദാസ് , ബിജു ഫിലിപ്പ്, ടി.ആർ.ബിജു, പി.എസ്.അദ്വാനി, എൻ. രവീന്ദ്രൻ, ആതിര ജോൺസൺ, മഞ്ചുരാജ്, ബി.സിബി, സുവർബാൻ തുടങ്ങിയവർ പ്രസംഗിച്ചു.