winners-chavara
ചിറ്റൂർ ഗ്രാമോദ്ധരണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

ചവറ: ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി ഗ്രന്ഥശാല പ്രവർത്തകർ. ചിറ്റൂർ ഗ്രാമോദ്ധരണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പ്രവർത്തകർ വീടുകളിലെത്തി ആദരിച്ചത്. ഗ്രന്ഥശാല സെക്രട്ടറി കെ. വി. ദിലീപ് കുമാർ, താലൂക്ക് കൗൺസിൽ അംഗങ്ങളായ കെ. ബി. ചന്ദ്രൻ, കെ. ശരത് ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ അനൂപ് ഷാഹുൽ, ആനന്ദൻ , ലൈബ്രറിയൻ പ്രകാശ് ബാബു, അഭിരവ് എന്നിവർ പങ്കെടുത്തു.