
കൊല്ലം: കേരള എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം എക്‌സൈസ് സൈബർ സെൽ യൂണിറ്റിന്റെ സഹകരണത്തോടെ 'സൈബർ ഇൻവെസ്റ്റിഗേഷൻ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. അസി. എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് മോഡറേറ്ററായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.സുരേഷ് ക്ലാസെടുത്തു. എക്‌സൈസ് സൈബർ സെൽ യൂണിറ്റ് അംഗങ്ങളായ വൈശാഖ്, വിമൽ എന്നിവർ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു.
കേരള എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അശോക് കുമാർ, വൈസ് പ്രസിഡന്റ് വി.എ.സലിം, എക്‌സി.കമ്മിറ്റിയംഗങ്ങളായ പി.കെ.സനു, സഹദുള്ള, കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി ജി.ഉദയകുമാർ എന്നിവർ സംസാരിച്ചു.