കരുനാഗപ്പള്ളി : നഗരസഭ ഡിവിഷനുകളിൽ 10 മുതൽ 80 വരെ പ്രായമുള്ളവർ ഭരണഘടനാ സാക്ഷരതാ പ്രവർത്തനങ്ങളിൽ സജീവമായി. ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും കിലയും ചേർന്നാണ് ഭരണഘടനാ സാക്ഷരത പരിപാടി സംഘടിപ്പിക്കുന്നത്.10 വയസിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനാ മൂല്യങ്ങൾ, പൗരന്റെ അവകാശങ്ങൾ , ചുമതല എന്നിവയെക്കുറിച്ച് ബോധവത്ക്കരിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിക്കുകയും പുസ്തകം ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
സെനറ്റർമാർ ഡിവിഷൻ തോറും ഭരണഘടനാമൂല്യങ്ങൾ വ്യക്തമാക്കുന്ന ക്ലാസുകൾക്ക് തുടക്കം കുറിച്ചു. 20 വീടുകൾ ഉൾപ്പെടുത്തിയ തുല്യതാ ഫോറങ്ങൾ രൂപീകരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. നഗര തലത്തിലുള്ള സ്വാതന്ത്ര്യഫോറവും വാർഡ്തലത്തിലുള്ള ജനാധിപത്യ ഫോറങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുൻസിപ്പലൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.