അഞ്ചൽ: ഏരൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭാ പുരസ്കാരം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അതിർത്തിയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കാൻ ചേർന്ന പരിപാടിയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ അംബികാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രാജി , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന മുരളി, സന്ധ്യാബിനു, ഡോൺ വി. രാജ്, വിഷ്ണു, എം.വി. നസീർ, മഞ്ജുലേഖ, പഞ്ചായത്ത് അസി. സെക്രട്ടറി സലീം തുടങ്ങിയവർ പങ്കെടുത്തു.