vard-
ഏറ്റുവായിക്കോട് വാർഡിലെ ഭരണഘടനാ സാക്ഷരതാ ലഘുലേഖയുടെ പ്രകാശനം ഗ്രാമപ്പഞ്ചായത്തംഗം ടി.എസ്. ഓമനക്കുട്ടൻ നിർവ്വഹിക്കുന്നു.

എഴുകോൺ : ഭരണഘടനാ സാക്ഷരതയുടെ ക്ലാസിന് എത്താത്തവരുടെ വീട്ടിലെത്തി സാക്ഷര രാക്കുകയാണ് കരീപ്ര പഞ്ചായത്തിലെ ഏറ്റുവായിക്കോട് വാർഡംഗവും സെനറ്റർമാരും .

ജില്ലാ പഞ്ചായത്തിന്റെതാണ് ഭരണഘടനാ സാക്ഷരതാ പരിപാടി. ഇതിനായി രൂപീകരിച്ച ക്ലസ്റ്ററുകളിൽ എത്താത്തവരെ ലക്ഷ്യമിട്ടാണ് വീടുകളിലെത്തുന്നത്. 15 ക്ലാസുകളാണ് വാർഡ് തലത്തിൽ ഇതുവരെ നടത്തിയത്. 670 പേർ പഠിതാക്കളായെത്തി. ചോദ്യോത്തര പംക്തി സംഘടിപ്പിച്ചും വിജയികൾക്ക് സമ്മാനങ്ങൾ നൽകിയുമൊക്കെയാണ് പഠിതാക്കളെ ക്ലാസിലേക്ക് ആകർഷിച്ചത്.

സ്ഥലത്ത് ഉള്ളവരിൽ 150 പേരാണ് ഇനിയും ക്ലാസിനെത്താനുള്ളത് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഇവരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. ഇതിനായി ഗ്രാമപ്പഞ്ചായത്തംഗം ടി.എസ്.ഓമനക്കുട്ടൻ, സി.ഡി.എസ് അംഗം ശ്രീജ അനിൽ, എ.ഡി.എസ് പ്രസിഡന്റ്‌ പ്രീതാകുമാരി, സെക്രട്ടറി രേഷ്മ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എ.ഡി.എസ് അംഗങ്ങളും തൊഴിലുറപ്പ് മേറ്റുമാരുമാണ് അംഗങ്ങൾ. പ്രചാരണത്തിന്റെ ഭാഗമായി പ്രത്യേക ലഘുലേഖയും തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെടുമൺകാവ് യു .പി സ്കൂളിൽ നടന്ന അവലോകന യോഗത്തിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും കൈയ്യൊപ്പ് എന്ന വാർഡ് തല ലോഗോ, ലഘുലേഖ എന്നിവയുടെ പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് അംഗം ടി.എസ്. ഓമനക്കുട്ടൻ നിർവഹിച്ചു.

കിലയുടെ ആർ.പി. ജോർജ് കുട്ടിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച സെനറ്റർമാരായ അതുല്യ, സന്ദീപ് കോട്ടേക്കുന്നിൽ , വൈഷ്ണവ്, സദാനന്ദൻ, വേണുഗോപാൽ അനിത, നിള എന്നീ സെനറ്റർമാരാണ് ക്ലാസുകൾ നയിക്കുന്നത്.