faizal
സജി​ ചെറി​യാന് ഭരണഘടന സാക്ഷരത കൈപ്പുസ്തകം അയച്ചുകൊണ്ടുള്ള പ്രതി​ഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സമ്പൂർണ ഭരണഘടന സാക്ഷരത പദ്ധതിയുടെ ഭാഗമായി 'കില ' ഇറക്കിയ കൈപ്പുസ്തകം പോസ്റ്റലായി മുൻ മന്ത്രി സജി ചെറിയാന് അയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സാധാരണ ജനങ്ങളെ ഭരണഘടന സാക്ഷരരാക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്ന സർക്കാരിന്റെ ഭാഗമായ എം.എൽ.എ സ്വയം ഭരണഘടന പഠിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം. ഹെഡ് പോസ്റ്റ് ഓഫീസി​നു മുന്നിലെ പോസ്റ്റ് ബോക്സിൽ സജി ചെറിയാന്റെ വിലാസത്തിൽ ഭരണഘടന കൈപുസ്തകം നി​ക്ഷേപി​ച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. സെൻട്രൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉളിയക്കോവിൽ, ആഷിക് ബൈജു, അനീഷ കന്റോൺമെന്റ്, അജു ചിന്നക്കട, നൗഫൽ, നിഷാദ് ചകിരിക്കട, സജീവ്, റാഷിദ്, അനന്ദു തുടങ്ങിയവർ സംസാരിച്ചു.