navabhavana
ഓച്ചിറ മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ കുട്ടികൾക്കുള്ള ബാലസാഹിത്യ കൃതികളുടെ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി വി.വിജയകുമാർ നിർവഹിക്കുന്നു

ഓച്ചിറ: മഠത്തിൽകാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ കുട്ടികൾക്കുള്ള ബാലസാഹിത്യ കൃതികളുടെ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. മഠത്തിൽകാരാണ്മ ഗവ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷനായി. വായനാ മത്സരവിജയികൾക്ക് സാഹിത്യകാരൻ എ.എം. മുഹമ്മദ് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീലതാ പ്രകാശ്, മാളു സതീഷ്, മിനി പൊന്നൻ, ബി.എസ്. വിനോദ്, വി. ഉണ്ണികൃഷ്ണൻ, ആർ. സന്തോഷ് കുമാർ, സതീഷ് പള്ളേമ്പിൽ, ജയ് ഹരി കയ്യാലത്തറ, ആർ. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.