award

കൊല്ലം: ബാങ്ക് എംപ്ലോയീസ് ആൻഡ് റിട്ടറീസ് കൾച്ചറൽ അസോസിയേഷൻ (ബി.ഇ.ആർ.സി.എ) സാഹിത്യ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച വൈജ്ഞാനിക സാഹിത്യകൃതിക്കാണ് അവാർഡ് നൽകുക. 25,000 രൂപയും ഫലകവുമാണ് അവാർഡ്. ഗ്രന്ഥകർത്താവിനോ, സുഹൃത്തുക്കൾക്കോ, സംഘടനകൾക്കോ, പ്രസാധകർക്കോ, പുസ്തകങ്ങൾ അയച്ചുനൽകാം. മൂന്ന് കോപ്പികൾ 31ന് മുമ്പ് പി.വി.പ്രസാദ്, ജനറൽ സെക്രട്ടറി, ബെർക്കാ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കുന്നന്താനം, പത്തനംതിട്ട, 689581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04692690155.