
കൊല്ലം: ലോക മതങ്ങളുടെ ആഗോള ഐക്യവേദിയായ യുണൈറ്റഡ് റിലീജിയൻസ് ഇനിഷിയേറ്റീവിന്റെ ആഗോള കൗൺസിൽ ട്രസ്റ്റിയായി കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ ഡോ.ദേവിരാജിനെ തിരഞ്ഞെടുത്തു.
111 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യു.ആർ.ഐയുടെ ഗവേണിംഗ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏഷ്യയിലെ പ്രഥമ വനിതയാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായ സംഘടനയുടെ സൗത്ത്-ഇന്ത്യ - ശ്രീലങ്ക സോൺ കോ-ചെയർപേഴ്സണായി പ്രവർത്തിക്കവെയാണ് ഏഷ്യൻ പ്രതിനിധിയായി അടുത്ത നാലു വർഷത്തേക്കുള്ള നിയമനം.
പ്രാണ ഓട്ടിസം സെന്റർ കൊല്ലം, പ്രാണ ന്യൂറോ റിഹാബ് സെന്റർ കൊട്ടാരക്കര എന്നിവയുടെ ഡയറക്ടറാണ്. കൊല്ലം മുണ്ടയ്ക്കൽ അമൃതകുളം രചനയിൽ ഡോ. മോഹൻലാലിന്റെ ഭാര്യയാണ്.