കൊല്ലം: ഭരണഘടനയെ അവഹേളിച്ച സംഭവത്തിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചിട്ടും പ്രസംഗം തള്ളിപ്പറയാതെ എം.എൽ.എയായി തുടരുന്ന പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തും കിലയും പ്ലാനിംഗ് ബോർഡും സംയുക്തമായി ജില്ലയിൽ നടപ്പാക്കുന്ന സമ്പൂർണ ഭരണഘടന സാക്ഷരതാ യഞ്ജത്തിൽ നിന്നു ജില്ലാ പഞ്ചായത്ത് പിൻമാറണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
പൊതു സമൂഹത്തിന്റെ ലക്ഷക്കണക്കിന് രൂപ വിനയോഗിച്ച് നടത്തുന്ന പദ്ധതി ആത്മാർത്ഥയുടെ ഒരു കണിക പോലും ഇല്ലാതെയാണ് ഇടതുമുന്നണി നടപ്പാക്കുന്നതെന്ന് സജി ചെറിയാന്റെ പ്രസംഗം തെളിയിച്ചിരിക്കുകയാണ്. ബ്രട്ടീഷുകാർ പറഞ്ഞ് കൊടുത്തതു പോലെ എഴുതിയെടുത്തതാണ് ഇന്ത്യൻ ഭരണ ഘടന എന്നാണോ പഠിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പ്രസിഡന്റ് വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്നുംയു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ വിട്ടുനിൽക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു