ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ പുന:സംഘടിപ്പിച്ച വനിതാസംഘം ഭാരവാഹികളുടെ യോഗം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ശോഭനാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിറ്റ് തലത്തിൽ ഗുരുദേവ പ്രാർത്ഥനാസമിതികളും കുടുംബ യൂണിറ്റുകളും രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജ്ജീവ്, വനിതാസംഘം സെക്രട്ടറി ബീന പ്രശാന്ത്, കേന്ദ്രസമിതി അംഗം ഷീല, കൗൺസിൽ അംഗങ്ങളായ പി. സോമരാജൻ, ആർ. ഗാന്ധി, കെ. ചിത്ര മംഗതൻ, കെ. നടരാജൻ, കെ. സുജയ് കുമാർ, ആർ. ഷാജി, വി. പ്രശാന്ത് എന്നിവർ സംസാരിച്ചു.