
കൊല്ലം: രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സാങ്കേതിക വിജ്ഞാന പ്രസ്ഥാനങ്ങളുടെ സംയുക്ത ഫോറമായ യൂണിവേഴ്സൽ മെന്റേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രിൻസിപ്പൽ ഒഫ് ദി ഇയർ അവാർഡ് 2022, പള്ളിമൺ സിദ്ധാർത്ഥ സെൽട്രൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദിന്.
ജൂലായ് 8ന് ഡൽഹിയിലെ നെഹ്റു പ്ലേസിലെ ഇറോസ് ഹോട്ടലിൻ നടക്കുന്ന എഡ്യുക്കേഷണൽ സെമിനാറിൽ പുരസ്കാരം സമ്മാനിക്കും. 2020 - 21 കാലയളവിൽ ഇന്ത്യയിലെ ആയിരം സ്കൂളുകളിലെ മികച്ച 50 പ്രിൻസിപ്പൽമാരിലും ശ്രീരേഖ പ്രസാദ് ഇടം നേടിയിരുന്നു. 20 വർഷം കൊല്ലം എസ്.എൻ പബ്ലിക് സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീരേഖ പ്രസാദ് 2016 ലാണ് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ പ്രിൻസിപ്പലായി സേവനം ആരംഭിച്ചത്. സിദ്ധാർത്ഥ വിദ്യാലയങ്ങളുടെ ആക്കാഡമിക് ചീഫ് കൂടിയാണ് നീണ്ടകര പരിമണം സ്വദേശിയായ ശ്രീരേഖ പ്രസാദ്.