ns-
എൻ.എസ് സഹകരണ ആശുപത്രിക്ക് കൊല്ലം റോട്ടറി ക്ലബ് നൽകി​യ പി​.പി​.ഇ കി​റ്റുകൾ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന എൻ.എസ് സഹകരണ ആശുപത്രിക്ക് കൊല്ലം റോട്ടറി ക്ലബ് പി.പി.ഇ കിറ്റുകൾ കൈമാറി. ഇന്നലെ രാവിലെ ആശുപത്രി ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ കിറ്റുകൾ ഏറ്റുവാങ്ങി. കൊവിഡ് പ്രവർത്തനങ്ങൾക്ക് റോട്ടറി ക്ലബ് സമാഹരിച്ച കിറ്റുകളാണ് കൈമാറിയത്. ആശുപത്രി ഭരണസമിതി അംഗം കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി കൊല്ലം ചാപ്റ്റർ പ്രസിഡന്റ് എം.ഐ. നവാസ്, മുൻ അസിസ്റ്റന്റ് ഗവർണർ ഡോ. മാനുവൽ പീരിസ്, അസിസ്റ്റന്റ് ഗവർണർ അലക്‌സാണ്ടർ പണിക്കർ, സെക്രട്ടറി ഡോ. ജോർജ് തോമസ് എന്നിവർ പങ്കെടുത്തു. ആശുപത്രി സെക്രട്ടറി പി. ഷിബു സ്വാഗതവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ നന്ദിയും പറഞ്ഞു .