കൊല്ലം: ഡീസൽ ക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ചാത്തന്നൂർ, കരുനാഗപ്പള്ളി ഡിപ്പോകളിൽ സർവീസ് മുടങ്ങി. ചാത്തന്നൂരിൽ അഞ്ചും കരുനാഗപ്പള്ളിയിൽ മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. ഡീസൽ എത്തിയില്ലെങ്കിൽ ഇന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കുന്ന സ്ഥിതിയുണ്ടാകും.