കൊല്ലം: മകനെ ആക്രമിച്ചതിന് പരാതി നൽകിയതിന്റെ വിരോധത്തിൽ വീട്ടമ്മയെയും സഹോദരനെയും മകനെയും ആക്രമിക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾക്ക് രണ്ടുവർഷം തടവും 15000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

വേളമാനൂർ പുളിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ,26), കല്ലുവാതുക്കൽ വേളമാനൂർ ചരുവിള പുത്തൻ വീട്ടിൽ മനു (കണ്ണൻ,30) എന്നിവരെയാണ് പരവൂർ ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതി ജഡ്ജി സബാഹ് ഉസ്മാൻ ശിക്ഷിച്ചത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം. പാരിപ്പള്ളി സബ് ഇൻസ്‌പെക്ടർ ജി.ജെയിംസാണ് കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം നടത്തി കു​റ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർമാരായ ശിഖ, രവിത, ജോൺ എന്നിവർ ഹാജരായി.