
കൊല്ലം: പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 34-ാമത് ദുരന്ത വാർഷികം പെരുമൺ ദുരന്ത സ്മൃതി മണ്ഡപത്തിന് സമീപം നാളെ നടക്കും. രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യും. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അദ്ധ്യക്ഷനാകും. ജനപ്രതിനിധികൾ, സാമൂഹിക - സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുഷ്പാർച്ചന, സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്.