photo-
എൻ.എസ് .എസ് കുന്നത്തൂർ മേഖല ജെ.എൽ. ജി രൂപീകരണ സമ്മേളനം കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ. ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: എൻ. എസ്. എസ് വനിതാ സ്വാശ്രയസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അംഗങ്ങളുടെ കൂട്ടായ്മയിൽ വിവിധ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി ജെ. എൽ. ജി കൾ രൂപീകരിച്ചു .നെടിയവിള 846-ാം നമ്പർ കരയോഗത്തിൽ ചേർന്ന സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.ശിവസുതൻപിള്ള ഉദ് ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് വി. ആർ. കെ. ബാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. യൂണിയൻ കമ്മിറ്റിഅംഗങ്ങളായ അനിൽ ഇല്ലിക്കുളം ,രാധകൃഷ്ണപിള്ള ,വി. അനിൽകുമാർ പി.വിജയലക്ഷ്മി, ആർ.പി ഷൈലജ കരയോഗം ഭാരവാഹികളായ ബി.ഹരികുമാർ, അരവിന്ദാക്ഷൻപിള്ള,കോ-ഓർഡിനേറ്റർമാരായ ഒ.ഇന്ദു, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.