ചവറ: പൻമന പഞ്ചായത്തിലെ ഇടപ്പള്ളിക്കോട്ട - കന്നിട്ടക്കടവ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിന്റെ അവസ്ഥ കണ്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും വളരെ സാഹസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
അധികൃതർ ഇടപെടണം
പൊൻമന കാട്ടിൽ മേക്കതിൽ ശ്രീദേവീ ക്ഷേത്രത്തിലേക്ക് വടക്കൻ പ്രദേശങ്ങളിൽ നിന്ന് ദിനം പ്രതി നൂറുകണക്കിന് ഭക്തരും ഇതുവഴിയാണ് എത്തുന്നത്. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.