പാരിപ്പള്ളി: കല്ലുവാതുക്കൽ എം.ജി.എം കരുണ സെൻട്രൽ സ്കൂളിൽ ഓണത്തിന് ഒരു വല്ലം പൂവ് പദ്ധതിക്ക് തുടക്കമായി. 2022 -23 അദ്ധ്യയന വർഷത്തെ ഓണാഘോഷത്തിന് പൂക്കളം നിർമ്മിക്കാനാവശ്യമായ പൂക്കൾ, വിദ്യാലയത്തിലെ പൂന്തോട്ടത്തിൽ നിന്നു ശേഖരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കനകാംബിക നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എ.പി. സിന്ധു, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, കോ ഓർഡിനേറ്റർമാരായ ബി. ഗീതാകുമാരി, സൗമ്യ രാജ് എന്നിവർ നേതൃത്വം നൽകി.