കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ചെരുപ്പും ബാഗും സൂക്ഷിക്കുന്ന സ്റ്റാളിൽ മോഷണം. കഴിഞ്ഞ ദിവസ രാത്രി ക്ഷേത്രത്തിന്റെ മതിൽ ചാടി കടന്ന് സ്റ്റാളിൽ സൂക്ഷിച്ചിരുന്ന ചില്ലറ പൈസ മോഷ്ടിക്കുകയും സാധന സാമഗ്രികൾ വലിച്ചു വാരിയിട്ട് കടന്നു കടന്നു കളയുകയുമായിരുന്നു. ദേവസ്വം ഓഫിസിന്റെ സി.സി കാമറയിൽ തെളിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടത്തല സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും നിരവധി മോഷണങ്ങളിൽ സുരേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.