കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അച്ചൻകോവിൽ ഗിരിജൻ കോളനിയിലെ അനിലിനെയാണ്(34) തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.