
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി എസ്.ദേവരാജനെയും ജനറൽ സെക്രട്ടറിയായി ജോജോ എബ്രഹാമിനെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം നടന്ന വാർഷിക കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി വരണാധികാരിയായി. ആകെയുള്ള 587 വോട്ടർമാരിൽ 557 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ എസ്.ദേവരാജന് 426 വോട്ടും ജി. ഗോപകുമാറിന് 129 വോട്ടും ലഭിച്ചു.
എ.എ.കബീർ (ട്രഷറർ), ബി.രാജീവ്, ഡോ. കെ.രാമഭദ്രൻ, എം.നൗഷറുദീൻ, കെ.ജെ.മേനോൻ, നേതാജി ബി.രാജേന്ദ്രൻ, എം.എം.ഇസ്മായിൽ, എൻ.രാജീവ് (വൈസ് പ്രസിഡന്റ്), എ.കെ.ഷാജഹാൻ, എ.അൻസാരി, രാജൻ കുറുപ്പ്, ആന്റണി പാസ്റ്റർ, നവാസ് പുത്തൻ വീട്, വാവാച്ചൻ, എസ്.രമേഷ് കുമാർ, ആർ.ചന്ദ്രശേഖരൻ, വേണു (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.