phot
യു.ഡി.എഫിൻെറ നേതൃത്വത്തിൽ തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫിസിലേക്ക് നടത്തിയ ബഹു ജനമാർച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർസോൺ പ്രദേശമായി പ്രഖ്യപിച്ച സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന തെന്മല, ആര്യങ്കാവ്,കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനാളുകൾ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണെന്നും അതിന് അവസരം ഒരുക്കിയ സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് മറയണമെന്നും എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായ ധർണയിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം ഇടമൺ ബി.വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷിബു കൈമണ്ണിൽ , ബിനു ശിവ പ്രസാദ്, എ.ടി.ഫിലിപ്പ്, മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ തുടങ്ങിയ നിരവധി നേതാക്കൾ സംസാരിച്ചു.